ഒളവണ്ണ ടോൾ പ്ളാസയിൽ മൂന്നാംതവണയും നിരക്ക് വർധിപ്പിച്ചു

അഞ്ചു മുതൽ 25 രൂപ വരെയാണ് വർധന.

By Senior Reporter, Malabar News
olavanna toll plaza hike

കോഴിക്കോട്: ദേശീയപാത 66 വെങ്ങളം- രാമനാട്ടുകര റീച്ചിൽ പന്തീരാങ്കാവ് ഒളവണ്ണ ടോൾ പ്ളാസയിൽ മൂന്നാംതവണയും നിരക്ക് വർധിപ്പിച്ചു. അഞ്ചു മുതൽ 25 രൂപ വരെയാണ് വർധന. ടോൾ പ്ളാസയുടെ 20 കിലോമീറ്റർ പരിധിയിലെ മേൽവിലാസത്തിൽ രജിസ്‌റ്റർ ചെയ്‌ത സ്വകാര്യ വാഹനങ്ങളുടെ പ്രതിമാസ പാസിന്റെ നിരക്ക് 350 രൂപയിൽ നിന്ന് 360 രൂപയാക്കി.

ടോൾ ഏജൻസിൽ മാറിയിട്ടുണ്ട്. ഹുലെക്ക് പകരം സ്‌കൈലാർക്കിനാണ് മൂന്നുമാസത്തേക്ക് ചുമതല. ഹുലെ, വെട്ടിച്ചിറയിൽ തുടരും. വാർഷിക ഫാസ്‌റ്റാഗ് തുക മൂന്നുമാസം മുൻപ് 3075 രൂപയാക്കിയിരുന്നു. ഫാസ്‌റ്റാഗ് ഇല്ലാത്തവർ യുപിഐ വഴി പണം അടയ്‌ക്കുമ്പോൾ 25% തുക അടയ്‌ക്കേണ്ടി വരും.

2021 ഓഗസ്‌റ്റ് 15നാണ് ദേശീയപാത 6628.4 കിലോമീറ്റർ വരുന്ന വെങ്ങളം- രാമനാട്ടുകര റീച്ചിൽ നിർമാണം ആരംഭിച്ചത്. 1700 കോടിയോളം രൂപ ചെലവിട്ടാണ് ഈ റീച്ചിന്റെ നിർമാണം പൂർത്തിയായത്. കിലോമീറ്ററിന് 63 കോടിയിലധികം രൂപ എന്ന സംസ്‌ഥാനത്തെ ദേശീയപാത ബൈപ്പാസ് നിർമാണത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇത് പൂർത്തിയാക്കിയത്.

Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE