ഇന്ന് 66ആം പിറന്നാള്‍ ആഘോഷിക്കുന്ന തമിഴ് സിനിമയുടെ നടന വിസ്മയം കമല്‍ഹാസന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം‘ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ കമലിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയത്.
ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. കമലിന്റെ 232ആമത് സിനിമ കൂടിയാണ് ‘വിക്രം’.
ക്രൈം ത്രില്ലറെന്ന് ടീസര്‍ സൂചിപ്പിക്കുന്ന ചിത്രത്തില്‍ വളരെ സ്റ്റൈലിഷായാണ് കമലിന്റെ ലുക്ക്. ടീസറിലെ ‘ആരംഭിക്കലാങ്കളാ..’ എന്ന ഉലകനായകന്റെ ഡയലോഗും ഇതിനോടകം വൈറല്‍ ആയിരിക്കുകയാണ്.
രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്ത സംഗീത സംവിധായകന് അനിരുദ്ധാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.
Read Also: കേരള ബ്ളാസ്റ്റേഴ്സിന്റെ പുതിയ ടൈറ്റില്‍ സ്പോണ്‍സറായി ‘ബൈജൂസ്