ഉലകനായകന് പിറന്നാള്‍ സമ്മാനം; പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

ഇന്ന് 66ആം പിറന്നാള്‍ ആഘോഷിക്കുന്ന തമിഴ് സിനിമയുടെ നടന വിസ്‌മയം കമല്‍ഹാസന്റെ ഏറ്റവും പുതിയ സിനിമയുടെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘വിക്രം‘ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ ടീസറാണ് അണിയറ പ്രവര്‍ത്തകര്‍ കമലിന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തിറക്കിയത്.

ചിത്രത്തിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് അറിയുന്നത്. കമലിന്റെ 232ആമത് സിനിമ കൂടിയാണ് ‘വിക്രം’.

ക്രൈം ത്രില്ലറെന്ന് ടീസര്‍ സൂചിപ്പിക്കുന്ന ചിത്രത്തില്‍ വളരെ സ്‌റ്റൈലിഷായാണ് കമലിന്റെ ലുക്ക്. ടീസറിലെ ‘ആരംഭിക്കലാങ്കളാ..’ എന്ന ഉലകനായകന്റെ ഡയലോഗും ഇതിനോടകം വൈറല്‍ ആയിരിക്കുകയാണ്.

രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. പ്രശസ്‌ത സംഗീത സംവിധായകന്‍ അനിരുദ്ധാണ് സിനിമക്കായി സംഗീതം ഒരുക്കുന്നത്.

Read Also: കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായി ‘ബൈജൂസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE