കേരള ബ്ളാസ്‌റ്റേഴ്‌സിന്റെ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറായി ‘ബൈജൂസ്’

By Staff Reporter, Malabar News
MALABARNEWS-KBFC
Ajwa Travels

കൊച്ചി: ഐഎസ്എല്‍ ഏഴാം സീസണില്‍ പുതിയ ടൈറ്റില്‍ സ്‌പോണ്‍സറെ പ്രഖ്യാപിച്ച് ബ്ളാസ്‌റ്റേഴ്‌സ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഓണ്‍ലൈന്‍ വിദ്യാഭ്യാസ കമ്പനിയായ ‘ബൈജൂസ്‘ ആണ് പുതിയ സ്‌പോണ്‍സര്‍മാര്‍.

അപ്രതീക്ഷിതമായാണ് ബൈജൂസിന്റെ കടന്നുവരവ്. കഴിഞ്ഞ സീസണ്‍ വരെ മുത്തൂറ്റ് ഗ്രൂപ്പ് ആയിരുന്നു ബ്ളാസ്‌റ്റേഴ്‌സിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാര്‍. എന്നാല്‍ പുതിയ പദ്ധതികളെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

 

View this post on Instagram

 

Our purple patch begins now! ? Introducing our Title Sponsor for the season, @byjus_app Welcome home! ?? #YennumYellow

A post shared by Kerala Blasters FC (@keralablasters) on

നവംബര്‍ 20ന് ആരംഭിക്കുന്ന ഐഎസ്എല്‍ ഏഴാം സീസണില്‍ ബ്ളാസ്‌റ്റേഴ്‌സ് താരങ്ങള്‍ അണിയുന്ന ജേഴ്സിയില്‍ മുന്‍വശത്ത് ‘ബൈജൂസ്‘ ലോഗോ ആയിരിക്കും ഉണ്ടാവുക. മലയാളിയായ ബൈജു രവീന്ദ്രന്റെ ഉടമസ്‌ഥതയിലുള്ള കമ്പനി നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ കൂടിയാണ്.

എത്ര വര്‍ഷത്തേക്കാണ് കരാര്‍ എന്ന് വ്യക്‌തമായിട്ടില്ല. വൈകാതെ കരാറിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിടും. ഒപ്പം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ബ്ളാസ്‌റ്റേഴ്‌സിന്റെ ഹോം ജേഴ്സിയും ഉടനെ അവതരിപ്പിച്ചേക്കും.

Read Also: ഗോകുലം കേരളയുടെ പരിശീലനം കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE