അശ്ളീല പരസ്യങ്ങൾ നിരോധിച്ച്​ തമിഴ്‌നാട് ​ഹൈക്കോടതി; കേന്ദ്രത്തിന് നോട്ടീസ് നൽകി

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: അടിവസ്‌ത്രങ്ങൾ, സോപ്പ്, സുഗന്ധദ്രവ്യങ്ങൾ, ഗർഭ നിരോധന ഉറകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ അശ്ളീല ചുവയുള്ള പരസ്യങ്ങൾ തമിഴ്‌നാട് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് നിരോധിച്ചു. ഇത്തരം പരസ്യങ്ങൾ ആഭാസവും അശ്ളീലം നിറഞ്ഞതുമാണെന്ന പരാതിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

തമിഴ്‌നാട് വിരുതുനഗർ രാജപാളയം സ്വദേശി സഹദേവരാജയാണ് വിഷയവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി കോടതിയിൽ സമർപ്പിച്ചത്. ജസ്‌റ്റിസുമാരായ എൻ കൃപാകരൻ, ബി പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം പരസ്യങ്ങൾ വിലക്കിയ കോടതി രണ്ടാഴ്‌ചക്കകം വിശദീകരണമാവശ്യപ്പെട്ട് കേന്ദ്ര വിവര സാങ്കേതിക സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. തമിഴ്‌നാട് ഇൻഫർമേഷൻ വകുപ്പ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Read also: വിലക്കയറ്റം 7 ശതമാനത്തിന് മുകളിൽ; ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE