ചെന്നൈ: അടിവസ്ത്രങ്ങൾ, സോപ്പ്, സുഗന്ധദ്രവ്യങ്ങൾ, ഗർഭ നിരോധന ഉറകൾ തുടങ്ങിയ ഉൽപന്നങ്ങളുടെ അശ്ളീല ചുവയുള്ള പരസ്യങ്ങൾ തമിഴ്നാട് ഹൈക്കോടതിയുടെ മധുര ഡിവിഷൻ ബെഞ്ച് നിരോധിച്ചു. ഇത്തരം പരസ്യങ്ങൾ ആഭാസവും അശ്ളീലം നിറഞ്ഞതുമാണെന്ന പരാതിയിലാണ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
തമിഴ്നാട് വിരുതുനഗർ രാജപാളയം സ്വദേശി സഹദേവരാജയാണ് വിഷയവുമായി ബന്ധപ്പെട്ട പൊതുതാൽപര്യ ഹരജി കോടതിയിൽ സമർപ്പിച്ചത്. ജസ്റ്റിസുമാരായ എൻ കൃപാകരൻ, ബി പുകഴേന്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഇത്തരം പരസ്യങ്ങൾ വിലക്കിയ കോടതി രണ്ടാഴ്ചക്കകം വിശദീകരണമാവശ്യപ്പെട്ട് കേന്ദ്ര വിവര സാങ്കേതിക സെക്രട്ടറിക്ക് നോട്ടീസ് അയച്ചു. തമിഴ്നാട് ഇൻഫർമേഷൻ വകുപ്പ് സെക്രട്ടറിക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
Read also: വിലക്കയറ്റം 7 ശതമാനത്തിന് മുകളിൽ; ആറുവർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്