ആലപ്പുഴ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് (68) അന്തരിച്ചു. ഇന്നലെ 11.30 നായിരുന്നു അന്ത്യം. നവംബര്‍ 20ന് ആണു കോവിഡ് സ്ഥിരീകരിച്ചത്. രണ്ടു ദിവസം മുന്‍പ് ഫലം നെഗറ്റീവായി റിപ്പോര്‍ട്ട് വന്നിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിലെ സജീവ സാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡണ്ട്, യുഡിഎഫ് ജില്ലാ ചെയര്മാന്, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്റ്റേഴ്സ് അംഗമായിരുന്നു
Read also: പെരിയ കേസ്; ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐക്ക് കൈമാറി