മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി ആര്‍ ജയപ്രകാശ് അന്തരിച്ചു

By Syndicated , Malabar News
CR-Jayaprakash_Malabar news
Ajwa Travels

ആലപ്പുഴ: കോവിഡ് ബാധിച്ച് ചികില്‍സയില്‍ ആയിരുന്ന കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി സിആര്‍ ജയപ്രകാശ് (68) അന്തരിച്ചു. ഇന്നലെ 11.30 നായിരുന്നു അന്ത്യം. നവംബര്‍ 20ന് ആണു കോവിഡ് സ്‌ഥിരീകരിച്ചത്. രണ്ടു ദിവസം മുന്‍പ് ഫലം നെഗറ്റീവായി റിപ്പോര്‍ട്ട് വന്നിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രചാരണത്തിലെ സജീവ സാന്നിധ്യമായിരുന്നു. കായംകുളം നിയോജക മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട്, ഡിസിസി ജനറല്‍ സെക്രട്ടറി, ഡിസിസി പ്രസിഡണ്ട്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍, കെപിസിസി ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കരീലക്കുളങ്ങര സഹകരണ മില്ലിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌റ്റേഴ്‌സ് അംഗമായിരുന്നു

Read also: പെരിയ കേസ്; ക്രൈംബ്രാഞ്ച് കേസ് ഡയറി സിബിഐക്ക് കൈമാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE