വോട്ടർ പട്ടികയിൽ പേരില്ല; മമ്മൂട്ടിക്കും വോട്ട് ചെയ്യാനാകില്ല

By Desk Reporter, Malabar News
Malabar-News_Mammootty

കൊച്ചി: നടൻ മമ്മൂട്ടിക്കും ഇത്തവണ വോട്ട് ചെയ്യാനാകില്ല. അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തതാണ് കാരണം. ഇന്നലെ വോട്ടര്‍ പട്ടിക പരിശോധിച്ചപ്പോഴാണ് തന്റെ പേര് പട്ടികയിൽ ഇല്ലെന്ന കാര്യം മമ്മൂട്ടി അറിഞ്ഞത്. സാധാരണ പനമ്പള്ളി നഗറിലെ ബൂത്തിലാണ് മമ്മൂട്ടി വോട്ട് ചെയ്യാറ്‌.

മമ്മൂട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് വ്യക്‌തമല്ല. ഇതു സംബന്ധിച്ച് അധികൃതരുടെ ഭാഗത്തു നിന്ന് വിശദീകരണങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് വിവരം. സാധാരണ ഓരോ തിരഞ്ഞെടുപ്പിലും ഷൂട്ടിങ് തിരക്കുകള്‍ക്കിടയിലും മമ്മൂട്ടി നാട്ടിലെത്തി വോട്ട് ചെയ്യാറുണ്ട്.

നേരത്തെ, ഒന്നാം ഘട്ട തിരഞ്ഞെടുപ്പിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണക്ക് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നത് വാര്‍ത്തയായിരുന്നു. അദ്ദേഹത്തിന്റെ പേരും വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നില്ല. പൂജപ്പുര – ജഗതി വാര്‍ഡുകള്‍ക്കിടയിലുള്ള തിരുമില്യനയം അപ്പാര്‍ട്‌മെന്റിലാണ് ടിക്കാറാം മീണ താമസിക്കുന്നത്. പൂജപ്പുര വാര്‍ഡിലാണ് അദ്ദേഹത്തിന്റെ വോട്ട്.

എന്നാല്‍ വോട്ടെടുപ്പിന്റ തലേദിവസം തന്റെ വോട്ട് ഏത് ബൂത്തിലാണെന്ന് അന്വേഷിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലെന്ന് മനസിലായത്. വിവരം ജില്ലാ കളക്‌ടറുടെ ശ്രദ്ധയില്‍പ്പെടുത്തി. എന്നാല്‍ സമയം വൈകിയതിനാല്‍ ഇനി ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നാണ് കളക്‌ടർ മറുപടി നൽകിയത്. ഇതേത്തുടർന്ന് ടിക്കാറാം മീണക്കും വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല.

Also Read:  മന്ത്രി എസി മൊയ്‌തീൻ ചട്ടലംഘനം നടത്തിയെന്ന് അനിൽ അക്കര എംഎൽഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE