ന്യൂഡെൽഹി: പാചക വാതക വില എണ്ണകമ്പനികൾ വീണ്ടും വർധിപ്പിച്ചു. ഗാർഹിക സിലിണ്ടറുകൾക്ക് 50 രൂപയാണ് വർധിപ്പിച്ചത്. 701 രൂപയാണ് പാചക വാതകത്തിന്റെ പുതുക്കിയ വില. ഇന്ന് മുതൽ പുതിയ വില നിലവിൽ വന്നു.
വാണിജ്യ ആവശ്യങ്ങൾക്ക് വിൽക്കുന്ന സിലിണ്ടറുകൾക്കും വില കൂട്ടിയിട്ടുണ്ട്. സിലിണ്ടറുകളുടെ വില 27 രൂപ വർധിപ്പിച്ച് 1,319 രൂപയായി. ഈ മാസം ഇത് രണ്ടാം തവണയാണ് പാചക വാതക വില വർധിപ്പിക്കുന്നത്. ഈ മാസം 2നും വില വർധിപ്പിച്ചിരുന്നു.
Read also: ഞങ്ങൾ ആവശ്യക്കാരാണ്; ബുദ്ധിമുട്ടുണ്ടായെങ്കിൽ മാപ്പ്; പൊതുജനങ്ങളോട് കർഷകർ