ആദിവാസി സമഗ്രവികസന പദ്ധതി: നെല്‍കൃഷിയിറക്കി സംഘങ്ങള്‍

By Trainee Reporter, Malabar News
Nelpadam_Malabar News
Representational image

ബാവലി: ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി പാടത്ത് നെല്‍കൃഷിയിറക്കി വിവിധ സംഘങ്ങള്‍. മീന്‍കൊല്ലി കോളനിയിലെ ആതിര, അമ്പിളി, ഹരിത, അമ്പാടി, മൈന ജെഎല്‍ജി എന്നീ സംഘങ്ങളാണ് തരിശ് പാടത്ത് കൃഷിയിറക്കിയത്. ബാവലി പാടശേഖരസമിതിയുടെ 15 ഏക്കര്‍ ഭൂമിയിലാണ് ഈ വര്‍ഷം കൃഷി ചെയ്യുന്നത്. 20 വര്‍ഷമായ് കൃഷി ചെയ്യാതിരിക്കുകയായിരുന്നു ഇവിടം. തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് ജി.മായാദേവി ഉദ്ഘാടനം നിര്‍വഹിച്ചു.

തിരുനെല്ലി പഞ്ചായത്തില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ് 85 ഏക്കര്‍ നെല്‍കൃഷിയും 45 ഏക്കര്‍ കിഴങ്ങ് വര്‍ഗങ്ങളുമാണ് കൃഷി ചെയ്തിരിക്കുന്നത്. ഇഞ്ചി,മഞ്ഞള്‍ തുടങ്ങിയവും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE