കണ്ണൂര്‍: പാലാ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം കൂടിയുള്ള സാഹചര്യത്തില്‍ സീറ്റ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്തമാകുമെന്നും ജോസ് കെ മാണി പറഞ്ഞു.
ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചയുടെ ആവശ്യമില്ല. സീറ്റ് ചര്‍ച്ചയുടെ സമയത്ത് മുന്നണി തീരുമാനം എടുക്കട്ടെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും തിരഞ്ഞെടുപ്പില്‍ പോരായ്മകളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനെ കുറിച്ചും മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. യുഡിഎഫിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു.
Read also: ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എം ചെയര്മാന്