പാലാ സീറ്റ് വിഷയം മുന്നണിയുമായി ചര്‍ച്ച ചെയ്‌തിട്ടില്ല; ജോസ് കെ മാണി

By Syndicated , Malabar News
Jose_K_Mani
Ajwa Travels

കണ്ണൂര്‍: പാലാ സീറ്റുമായി ബന്ധപ്പെട്ട് പാര്‍ട്ടിയിലും മുന്നണിയിലും ചര്‍ച്ച നടന്നിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. നിയമസഭാ തിരഞ്ഞെടുപ്പിന് നാല് മാസം കൂടിയുള്ള സാഹചര്യത്തില്‍ സീറ്റ് ചര്‍ച്ച ആരംഭിക്കുമ്പോള്‍ പാര്‍ട്ടി നിലപാട് വ്യക്‌തമാകുമെന്നും ജോസ് കെ മാണി പറഞ്ഞു.

ഈ വിഷയത്തില്‍ ഒരു പൊതു ചര്‍ച്ചയുടെ ആവശ്യമില്ല. സീറ്റ് ചര്‍ച്ചയുടെ സമയത്ത് മുന്നണി തീരുമാനം എടുക്കട്ടെ. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയത്തെ പറ്റിയും തിരഞ്ഞെടുപ്പില്‍ പോരായ്‌മകളുണ്ടെങ്കില്‍ അത് പരിഹരിക്കുന്നതിനെ കുറിച്ചും മുന്നണിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. യുഡിഎഫിലേക്ക് ഒരു തിരിച്ചുപോക്ക് ഉണ്ടാകില്ലെന്നും അത് അടഞ്ഞ അധ്യായമാണെന്നും ജോസ് കെ മാണി ആവര്‍ത്തിച്ചു.

Read also: ജോസ് കെ മാണി കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE