തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന. ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയും കൂടി. പവന് 37,840 രൂപയും ഗ്രാമിന് 4,730 രൂപയുമാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്.
ജനുവരി രണ്ടിന്, ഗ്രാമിന് 4,690 രൂപയായിരുന്നു നിരക്ക്. പവന് 37,520 രൂപയും ആയിരുന്നു. അന്താരാഷ്ട്ര സ്വർണ വിലയിൽ വർധന രേഖപ്പെടുത്തി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,917.76 ഡോളറായാണ് ഉയര്‍ന്നത്. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) 1,923 ഡോളറാണ് നിലവിലെ നിരക്ക്.
Also Read: ലോകത്തെ ഏറ്റവും വിപണി മൂല്യമുളള ഇരുചക്ര വാഹന നിർമാതാവായി ബജാജ് ഓട്ടോ




































