സെക്രട്ടേറിയറ്റ് തീപിടുത്തം; പൂര്‍ണമായും കത്തി നശിച്ചത് 25 ല്‍ താഴെ ഫയലുകള്‍

By Team Member, Malabar News
Malabarnews_secretariate
Representational image
Ajwa Travels

തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചത് 25 ല്‍ താഴെ ഫയലുകളാണെന്ന് അന്വേഷണ സമിതിയുടെ പ്രാഥമിക നിഗമനം. നൂറിലേറെ ഫയലുകള്‍ ഭാഗികമായും കത്തി നശിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി നിയോഗിച്ച ദുരന്തനിവാരണ കമ്മീഷണര്‍ ഡോ എ കൗശികന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതിയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നത്. വിശദമായ റിപ്പോര്‍ട്ട് ഓണത്തിന് ശേഷം സര്‍ക്കാറിന് നല്‍കും.

കത്തി നശിച്ചത് സുപ്രധാന ഫയലുകള്‍ അല്ലെന്നാണ് വിലയിരുത്തല്‍. ഗെസ്റ്റ് ഹൗസ് മുറി ബുക്കിന്റെ രേഖകളാണ് കത്തിയതെന്ന നിലപാടില്‍ തന്നെയാണ് സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍. ഭാഗികമായി കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്ത് നമ്പറിട്ട് സീല്‍ ചെയ്ത അലമാരകളില്‍ സൂക്ഷിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഫയലുകളുടെ പരിശോധന വീഡിയോയില്‍ പകര്‍ത്തുന്നുണ്ട്.

തീപിടുത്തത്തിന്റെ കാരണങ്ങള്‍ കണ്ടെത്തി ഓണത്തിന് ശേഷം സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനോടൊപ്പം തന്നെ, സെക്രട്ടേറിയറ്റിലെ സുരക്ഷാ ക്രമീകരണങ്ങളില്‍ വരുത്തേണ്ട മാറ്റം സംബന്ധിച്ച റിപ്പോര്‍ട്ടും സര്‍ക്കാറിന് സമര്‍പ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE