തിരുവനന്തപുരം കരമനയിൽ വൻ തീപിടുത്തം

By Staff Reporter, Malabar News
karamana- fire
Representational Image
Ajwa Travels

തിരുവനന്തപുരം: കരമനയിലെ ആക്രിക്കടയിൽ വൻ തീപിടുത്തം. കരമന പിആര്‍എസ് ആശുപത്രിയ്‌ക്ക് സമീപത്തുള്ള കിള്ളിപ്പാലം ബണ്ടു റോഡിലാണ് തീപ്പിടുത്തം ഉണ്ടായിരിക്കുന്നത്. ഏകദേശം അൻപതോളം വീടുകള്‍ സമീപത്തുണ്ട്. അടുത്ത വീടുകളിലേക്കും തീ പടര്‍ന്നുവെന്ന ആശങ്കയാണുള്ളത്. തൊട്ടടുത്തായി ഒട്ടേറെ കടകള്‍ ഉള്ള സ്‌ഥലമാണിത്. 12 മണിയോടെയാണ്‌ തീ പിടിച്ചത്‌.

അഗ്‌നിരക്ഷാ സേനയെത്തി തീ അണക്കാനുള്ള ശ്രമം തുടരുന്നു. കിളളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും തീയണക്കാന്‍ നേതൃത്വം നല്‍കുന്നുണ്ട്. ജനവാസ മേഖലയിലാണ് വന്‍ തീപിടുത്തം ഉണ്ടായത്. ആളുകളെ രണ്ടു വശത്തേക്കും മാറ്റിയിട്ടുണ്ട്. ആറ് ഫയര്‍ യൂണിറ്റുകളാണ് സ്‌ഥലത്തുള്ളത്.

പ്രദേശത്തെ വൈദ്യുത ബന്ധം വിച്ഛേദിച്ചിട്ടുണ്ട്. കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ സംഭവ സ്‌ഥലത്തെത്തി കൊണ്ടിരിക്കുകയാണ്. കടയുടെ ഉള്ളിൽ നിന്ന് പൊട്ടിത്തറി ശബ്‌ദങ്ങൾ ഉയരുന്നത് ആശങ്ക വർധിപ്പിക്കാൻ ഇടയാക്കി. ജില്ലാ കളക്‌ടറും ഡിജിപിയും ഉൾപ്പെടെയുള്ള ഇന്നത ഉദ്യോ​ഗസ്‌ഥരും സംഭവ സ്‌ഥലത്ത് എത്തിയിട്ടുണ്ട്.

Read Also: പ്രധാനമന്ത്രിയെ വിമർശിച്ച് മേഘാലയ ഗവർണർ സത്യപാൽ മാലിക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE