മനാമ: കെപിഎഫ് (കോഴിക്കോട് ജില്ലാ പ്രവാസി ഫോറം) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സൽമാനിയ ബ്ളഡ് ബാങ്കിൽ വെച്ചാണ് നൂറിലധികം ദാതാക്കൾ പങ്കെടുത്ത ക്യാമ്പ് നടന്നത്. കെപിഎഫ് സെക്രട്ടറി ജയേഷ് വികെയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
പ്രസിഡണ്ട് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ മെഡിക്കൽ ടീം ഡയറക്ടറും സൽമാനിയ എമർജൻസി വിഭാഗം മേധാവിയുമായിരുന്ന ഡോ. പിവി ചെറിയാൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹം കോവിഡ് വാക്സിന്റെ പ്രാധാന്യം അംഗങ്ങളെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഡോ: സഖ്ന അൽ ഗനാമി (സൽമാനിയ സെൻട്രൽ ബ്ളഡ് ബാങ്ക്), അരുൾദാസ് തോമസ് (ഐസിആർഎഫ് ചെയർമാൻ), ഡോ.ബാബു രാമചന്ദ്രൻ (ഐസിആർഎഫ് വൈസ് ചെയർമാൻ), സ്റ്റാലിൻ ജോസഫ് (ഇന്ത്യൻ ക്ളബ് പ്രസിഡണ്ട്), ഫ്രാൻസിസ് കൈതാരത്ത്, സുബൈർ കണ്ണൂർ (പ്രവാസി കമ്മീഷൻ അംഗം), നാസർ മഞ്ചേരി (ഐസിആർഎഫ് അംഗം), ജ്യോതിഷ് പണിക്കർ (സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ), ശശി അക്കരാൽ (ബ്ളഡ് ഡൊണേഷൻ വിംഗ് കൺവീനർ) എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു.
കെടി സലീം നന്ദി പ്രകാശിപ്പിച്ചു. വരുന്ന മാസങ്ങളിലും കൂടുതൽ മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് ചടങ്ങിൽ ബ്ളഡ് ഡോണേഴ്സ് വിംഗ് അംഗങ്ങൾ അറിയിച്ചു.
Read Also: കോവാക്സിന്; മൂന്നാം ഘട്ട പരീക്ഷണം അടുത്ത മാസം പൂര്‍ത്തിയാകുമെന്ന് ഭാരത് ബയോടെക്ക്