പൂനെ: വാക്സിൻ നിർമാണ കമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 5 മരണം. മരിച്ചത് കെട്ടിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ആണെന്നാണ് നിഗമനം. വ്യാഴാഴ്ച ഉച്ചയോടെയാണു കമ്പനിയിൽ തീപിടിത്തമുണ്ടായത്. 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാക്സിൻ ഉൽപാദന കമ്പനിയാണിത്.
പ്രത്യേക സാമ്പത്തിക മേഖലയിൽപ്പെട്ട മഞ്ജരി കോംപ്ളക്സിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണു തീപിടിത്തമെന്നും വാക്സിൻ ഉൽപാദനത്തെ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. രാജ്യത്തു വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കോവിഷീൽഡ് വാക്സിൻ ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്. അപകട ശേഷം ആദ്യം പുറത്തു വന്ന വിവരങ്ങൾ ആളപായമില്ലെന്നായിരുന്നു.
Kerala News: രോഗമുക്തി 6229, രോഗബാധ 6334, പോസിറ്റിവിറ്റി 10.34, സമ്പർക്കം 5658