സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലെ തീപിടിത്തത്തിൽ 5 മരണം

By News Desk, Malabar News
Ajwa Travels

പൂനെ: വാക്‌സിൻ നിർമാണ കമ്പനിയായ സെറം ഇൻസ്‌റ്റിറ്റ്യൂട്ടിലുണ്ടായ തീപിടിത്തത്തിൽ 5 മരണം. മരിച്ചത് കെട്ടിടത്തിലുണ്ടായിരുന്ന തൊഴിലാളികൾ ആണെന്നാണ് നിഗമനം. വ്യാഴാഴ്‌ച ഉച്ചയോടെയാണു കമ്പനിയിൽ തീപിടിത്തമുണ്ടായത്. 100 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ ഉൽപാദന കമ്പനിയാണിത്.

പ്രത്യേക സാമ്പത്തിക മേഖലയിൽപ്പെട്ട മഞ്ജരി കോംപ്ളക്‌സിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലാണു തീപിടിത്തമെന്നും വാക്‌സിൻ ഉൽപാദനത്തെ ബാധിക്കില്ലെന്നും അധികൃതർ പറഞ്ഞു. രാജ്യത്തു വിതരണം ചെയ്‌തുകൊണ്ടിരിക്കുന്ന കോവിഷീൽഡ് വാക്‌സിൻ ഉൽപാദിപ്പിക്കുന്നത് ഇവിടെയാണ്. അപകട ശേഷം ആദ്യം പുറത്തു വന്ന വിവരങ്ങൾ ആളപായമില്ലെന്നായിരുന്നു.

Kerala News: രോഗമുക്‌തി 6229, രോഗബാധ 6334, പോസി‌റ്റിവിറ്റി 10.34, സമ്പർക്കം 5658

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE