കൊച്ചി: സംസ്ഥാനത്ത് ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്. ജനുവരി മാസത്തില്‍ മാത്രം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിക്കുന്നത്.
ഒരു ലിറ്റര്‍ പെട്രോളിന്റെ കൊച്ചിയിലെ വില 85.97 രൂപയാണ്. ഡീസല്‍ വില ലിറ്ററിന് 80.14 രൂപയിലെത്തി. അതേസമയം തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 87.63 രൂപയാണ് വില. ഡീസലിനാകട്ടെ 81.68 രൂപയുമായി. സംസ്ഥാനത്തെ ഇന്ധനവില എക്കാലത്തെയും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നോട്ട് കുതിക്കുകയാണ്.
Read Also: ആന്ധ്രയിൽ വീണ്ടും അജ്ഞാത രോഗം