കാപ്പാട് ബീച്ചില്‍ പ്രവേശന ഫീസ് നിരക്ക് കുറച്ചു

By Staff Reporter, Malabar News
kappad beach

കോഴിക്കോട്: കാപ്പാട് ബീച്ചില്‍ സന്ദര്‍ശകര്‍ക്കുള്ള പ്രവേശന ഫീസ് നിരക്ക് കുറച്ചു. ജില്ല കളക്‌ടർ സാംബശിവ റാവുവിന്റെ അധ്യക്ഷതയില്‍ ജനപ്രതിനിധികളും ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡിടിപിസി) ഉദ്യോഗസ്‌ഥരും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. മുതിര്‍ന്നവരുടെ പ്രവേശന ഫീസ് 25 രൂപയായും കുട്ടികളുടേത് 10 രൂപയായുമാണ് കുറച്ചത്.

നേരത്തെ മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 25 രൂപയും ആയിരുന്നു ഫീസ്. പുതിയ നിരക്ക് ശനിയാഴ്‌ച മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ വ്യക്‌തമാക്കി. അതേസമയം ബീച്ചിലെ റിക്‌ളൈനര്‍ ചെയര്‍, ഹാമോക് തുടങ്ങിയ മറ്റ് സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ പ്രത്യേക ഫീസ് നല്‍കണം.

യോഗത്തില്‍ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എംപി ശിവാനന്ദന്‍, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍, ബ്‌ളോക്ക് പഞ്ചായത്ത് അംഗം മൊയ്‌തീന്‍കോയ, ഡിടിപിസി സെക്രട്ടറി സിപി ബീന, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവരും സന്നിഹിതരായി.

Malabar News: സ്വകാര്യ വ്യക്‌തികൾ മണ്ണിട്ട് നികത്തിയ തണ്ണീർത്തടം റവന്യു വകുപ്പ് പൂർവസ്‌ഥിതിയിലാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE