കാപ്പാട് ബീച്ച് തുറന്നു; കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധം

By Trainee Reporter, Malabar News
kappad-beach
Kappad Beach
Ajwa Travels

കോഴിക്കോട്: കർശന നിയന്ത്രണങ്ങളോടെ കൊയിലാണ്ടി കാപ്പാട് ബീച്ച് തുറന്നു. സന്ദർശകർക്ക് കോവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. കോവിഡ് വ്യാപനത്തെ തുടർന്ന് ബീച്ച് അടച്ചിട്ടിരിക്കുകയായിരുന്നു. തുടർന്ന് ജില്ലയിൽ രോഗ സ്‌ഥിരീകരണത്തിന്റെ തോത് കുറഞ്ഞതോടെയാണ് കാപ്പാട് ബ്‌ളൂഫാഗ് ബീച്ച് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്.

മുതിർന്നവർക്ക് 25 രൂപയും, പത്തിനും പതിനെട്ടിനും ഇടയിൽ പ്രായമുള്ളവർക്ക് പത്ത് രൂപയും പ്രവേശന ഫീസുണ്ട്. അതേസമയം, ചെറിയ കുട്ടികൾക്ക് പ്രവേശന ഫീസില്ല. സന്ദർശകർ എത്തിയതോടെ ബീച്ചിന് സമീപത്തെ ഉന്തുവണ്ടികളും പെട്ടിക്കടകളുമെല്ലാം സജീവമായി. തുവ്വപ്പാറയ്‌ക്ക് സമീപമുള്ള ബീച്ചുകളിലും സഞ്ചാരികൾ ഏറെ എത്തുന്നുണ്ട്.

കോവിഡ് നിയന്ത്രണത്തെ തുടർന്ന് അടച്ചിട്ടിരുന്ന കാപ്പാട് ബീച്ചിൽ നിർമാണ പ്രവൃത്തികളും അറ്റകുറ്റപ്പണികളും നടത്തിവരികയാണ്. പഴയ ഗേറ്റ് മാറ്റി പുതിയത് നിർമിക്കുന്ന പണി നടക്കുകയാണ്. അതേസമയം, കാപ്പാടിലേക്കുള്ള പാതകളെല്ലാം തകർന്ന് കിടക്കുകയാണ്. മൂന്ന് മാസം മുൻപ് ഉണ്ടായ ശക്‌തമായ കടലേറ്റത്തിലാണ് പാതയോരങ്ങൾ വൻതോതിൽ തകർന്നത്.

Read Also: ഉവൈസിയുടെ ഔദ്യോഗിക വസതി ആക്രമിച്ചു; ഹിന്ദു സേന പ്രവർത്തകർ അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE