ലഡാക്: ജമ്മു കശ്മീരിൽ സൈനിക ഹെലികോപ്ടർ തകർന്നുവീണു. കത്വ ജില്ലയിലെ ലഖാൻപുരിലാണ് സംഭവം. അപകടത്തിൽ രണ്ട് പൈലറ്റുമാർക്ക് ഗുരുതര പരിക്കേറ്റു.
അപകട സമയത്ത് രണ്ട് പൈലറ്റുമാർ മാത്രമാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നത്. ഇവരെ അടുത്തുള്ള സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായി കത്വ എസ്എസ്പി ശാലീന്ദർ മിശ്ര അറിയിച്ചു. എച് എൽ എൽ ധ്രുവ് ഹെലികോപ്ടറാണ് അപകടത്തിൽപെട്ടത്. അപകട കാരണം ഉൾപ്പടെ കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ല.
Also Read: കർഷകർ രാജ്യത്തിന്റെ നട്ടെല്ല്; നന്ദി പറഞ്ഞ് രാഷ്ട്രപതി