കർഷകർ രാജ്യത്തിന്റെ നട്ടെല്ല്; നന്ദി പറഞ്ഞ് രാഷ്‌ട്രപതി

By News Desk, Malabar News
Ram nath kovind about farmers
Ram Nath Kovind

ന്യൂഡെൽഹി: കർഷകരോട് രാജ്യം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് രാഷ്‌ട്രപതി റാം നാഥ്‌ കോവിന്ദ്. 72ആം റിപ്പബ്‌ളിക് ദിനത്തിന് മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകരും സൈനികരുമാണ് രാജ്യത്തിന്റെ നട്ടെല്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന് കർഷകർ നൽകിയ സംഭാവനകൾക്ക് രാഷ്‌ട്രപതി നന്ദി പറയുകയും ചെയ്‌തു.

കൂടാതെ, ചുരുങ്ങിയ സമയത്തിനുള്ളിൽ കോവിഡിനെതിരെ വാക്‌സിൻ വികസിപ്പിച്ചെടുത്ത ശാസ്‌ത്രജ്‌ഞരെയും അദ്ദേഹം അഭിനന്ദിച്ചു. നമ്മുടെ ശാസ്‌ത്രജ്‌ഞർ ചരിത്രം സൃഷ്‌ടിച്ചുകൊണ്ട് നമ്മുടെ ജീവിതം കൂടുതൽ ലളിതമാക്കിയെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡിനെതിരായ പോരാട്ടത്തിന് മുൻനിരയിലുള്ള ആരോഗ്യ പ്രവർത്തകരും പ്രത്യേക പരാമർശം അർഹിക്കുന്നു. അവരുടേത് അസാധാരണമായ സംഭാവനയാണെന്നും രാഷ്‌ട്രപതി കൂട്ടിച്ചേർത്തു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകർ നാളെ ട്രാക്‌ടർ റാലി നടത്തും. റിപ്പബ്‌ളിക് ദിന പരേഡ് അവസാനിച്ചതിന് ശേഷം റാലി നടത്താനാണ് അനുമതി നൽകിയിരിക്കുന്നത്. ഡെൽഹി അതിർത്തിക്ക് പുറത്തുള്ള കർഷകർക്ക് നിശ്‌ചിത കിലോമീറ്റർ ചുറ്റളവിൽ നഗരത്തിൽ പ്രവേശിക്കാനും അനുമതിയുണ്ട്.

Also Read: കേന്ദ്ര ബജറ്റ് ദിനത്തിൽ പാർലമെന്റ് മാർച്ച്; പുതിയ നീക്കവുമായി കർഷകർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE