ന്യൂഡെൽഹി: രാജ്യത്ത് 9,102 പേർക്കുകൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചു. 15,901 രോഗമുക്തി നേടിയപ്പോൾ 117 മരണങ്ങളും ഒരു ദിവസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
രാജ്യത്ത് 1,06,76,838 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 1,03,45,985 പേർ രോഗമുക്തിയും നേടിയിട്ടുണ്ട്. 1,53,587 പേർക്കാണ് ഇതുവരെ രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്ടമായത്.
നിലവിൽ 1,77,266 സജീവ കേസുകളാണ് രാജ്യത്തുള്ളത്. ഇവയിൽ 39.7 ശതമാനം കേസുകൾ കേരളത്തിലും 25 ശതമാനം മഹാരാഷ്ട്രയിലുമാണ് എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജനുവരി 25 വരെ 19,30,62,694 സാമ്പിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇതിൽ 7,25,577 സാമ്പിളുകൾ കഴിഞ്ഞ ദിവസം പരിശോധിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 20,23,809 പേർക്കാണ് രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്.
Read Also: പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡെൽഹിയിൽ