പോലീസ് ബാരിക്കേഡുകൾ തകർത്ത് കർഷകർ ഡെൽഹിയിൽ

By News Desk, Malabar News
Farmers Knock Down Police Barricades Ahead Of Tractor Rally In Delhi
Representational Image
Ajwa Travels

ന്യൂഡെൽഹി: ട്രാക്‌ടർ റാലിക്ക് മുന്നോടിയായി കർഷകർ രാജ്യതലസ്‌ഥാനത്തേക്ക് എത്തിത്തുടങ്ങി. പലയിടങ്ങളിലും പോലീസ് ബാരിക്കേഡുകൾ തകർത്താണ് കർഷകർ ഡെൽഹിയിലേക്ക് പ്രവേശിക്കുന്നത്. റിപ്പബ്‌ളിക് ‌ദിനത്തിൽ ട്രാക്‌ടർ റാലി നടത്താൻ കർഷകർക്ക് സർക്കാരും പോലീസും അനുമതി നൽകിയിരുന്നെങ്കിലും ഡെൽഹിയുടെ വിവിധ ഭാഗങ്ങളിൽ ബാരിക്കേഡുകൾ സ്‌ഥാപിച്ചിരിക്കുന്നത് കർഷകരുടെ യാത്രക്ക് തടസം സൃഷ്‌ടിക്കുന്നുണ്ട്.

ഹരിയാനയെയും ഡെൽഹിയെയും വിഭജിക്കുന്ന സിംഘു അതിർത്തിയിൽ അയ്യായിരത്തിൽ അധികം പ്രതിഷേധകർ പോലീസ് ബാരിക്കേഡുകൾ മറികടന്ന് ഡെൽഹിയിലേക്ക് കടക്കാനുള്ള ശ്രമം തുടരുകയാണ്. ആയിരക്കണക്കിന് കർഷകർ ഇതിനോടകം കാൽനടയായി രാജ്യതലസ്‌ഥാനത്ത് പ്രവേശിച്ച് കഴിഞ്ഞു. നവംബർ അവസാനം ആരംഭിച്ച പ്രക്ഷോഭത്തിന്റെ പ്രഭവ കേന്ദ്രം കൂടിയാണ് സിംഘു അതിർത്തി.

ഡെൽഹിയുടെ പടിഞ്ഞാറ് ഭാഗത്തെ തിക്രി അതിർത്തിയിലും പ്രക്ഷോഭം രൂക്ഷമാണ്. പ്രതിഷേധകരോട് ശാന്തരാകാൻ കർഷക നേതാക്കൾ ആവശ്യപ്പെട്ടു. റാലിയുടെ സമയം തീരുമാനിക്കാൻ പോലീസുകാരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും കർഷക സംഘടനാ നേതാക്കൾ അറിയിച്ചു.

വലിയ പോലീസ് സന്നാഹമാണ് ഡെൽഹി അതിർത്തികളിൽ ഒരുക്കിയിരിക്കുന്നത്. റിപ്പബ്‌ളിക് ദിന പരേഡിന് സുരക്ഷയൊരുക്കുന്ന പോലീസുകാർ തന്നെയാണ് ട്രാക്‌ടർ റാലിക്കും സുരക്ഷ നൽകുക. റാലി തീർത്തും സമാധാനപരം ആയിരിക്കണമെന്ന് സർക്കാർ കർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read: കർഷക റാലി തടഞ്ഞ് പോലീസ്; നിവേദനം കീറിയെറിഞ്ഞ് ഗവർണർക്ക് എതിരെ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE