കരുത്തറിയിക്കാൻ കർഷക വനിതകൾ; സ്വാതന്ത്ര്യദിനത്തിൽ ട്രാക്‌ടർ പരേഡ്

By News Desk, Malabar News
Ajwa Travels

ന്യൂഡെൽഹി: കേന്ദ്രസർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന അതിജീവന പോരാട്ടം ഒരു വർഷം പിന്നിട്ടിരിക്കുകയാണ്. 2020 ഓഗസ്‌റ്റ്‌ 9ന് ഡെൽഹി ചലോ മാർച്ചിൽ ആയിരങ്ങളെ അണിനിരത്തി തുടങ്ങിയ സമരം അതിന്റെ വീര്യം കെടാതെ ഇപ്പോഴും തുടരുകയാണ്. പ്രധാന ദിവസങ്ങളിൽ കർഷക പ്രതിഷേധത്തിന്റെ പല മുഖങ്ങളും നാം കണ്ടുകഴിഞ്ഞു. നാളെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ ട്രാക്‌ടർ പരേഡ് നടത്താനാണ് കർഷകരുടെ തീരുമാനം.

പരേഡിന് നേതൃത്വം നൽകുക കർഷക വനിതകളാണ്. ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നാണ് ട്രാക്‌ടർ പരേഡ് ആരംഭിക്കുക. പരേഡിന്റെ റിഹേഴ്‌സൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. 5000 വാഹനങ്ങളും 20,000 കർഷകരും പരേഡിൽ പങ്കെടുക്കുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

ദേശീയ പതാകക്കൊപ്പം കർഷകരുടെ കൊടിയും നാളെ പരേഡിൽ ഉയർത്തും. കൂടാതെ വാഹനങ്ങളിൽ കാർഷിക ഉപകരണങ്ങൾ പ്രദർശിപ്പിക്കുമെന്നും ഖേര ഖാപ്പ് പഞ്ചായത്ത് തലവൻ സത്‌ബിർ പെഹൽവാൻ പറഞ്ഞു. പരേഡിന് പുറമേ കർഷകരുടെ നേതൃത്വത്തിൽ 75ആം സ്വാതന്ത്ര്യദിനം ‘കിസാൻ മസ്‌ദൂർ ആസാദി സൻഗ്രം’ ദിനമായും ആചരിക്കും. സംയുക്‌ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ രാജ്യമെമ്പാടും റാലികൾ സംഘടിപ്പിക്കുകയും ചെയ്യും.

നാളെ രാവിലെ 11 മുതൽ ഉച്ചക്ക് 1 മണി വരെയാകും റാലി. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിൽ മാർച്ചും പരിപാടികളും സംഘടിപ്പിക്കും. രാജ്യതലസ്‌ഥാനത്തേക്ക് പ്രവേശിക്കില്ലെന്നും കർഷക നേതാക്കൾ അറിയിച്ചിട്ടുണ്ട്.

Also Read: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE