തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍

By News Desk, Malabar News
AI apps to create nude photos of women; Reportedly increasing in popularity
Representational Image
Ajwa Travels

ഡെൽഹി: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തയാള്‍ അറസ്‌റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ് അറസ്‌റ്റിലായത്‌. പതിനായിരത്തിലേറെ വ്യാജ വോട്ടേഴ്‌സ് ഐഡി ഇയാള്‍ നിര്‍മിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പാസ്‌വേര്‍ഡ് ഉപയോഗിച്ചാണ് സൈറ്റ് ഹാക്ക് ചെയ്‌തത്‌. വെബ്‌സൈറ്റ് സുരക്ഷിതമാക്കിയതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. രേഖകള്‍ ചോര്‍ന്നതായി പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ ഉത്തര്‍പ്രദേശ് പോലീസും ഇന്റലിജന്‍സ് വിഭാഗവും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

സഹാരന്‍പൂര്‍ സ്വദേശി വിപുല്‍ സൈനി (24) ആണ് അറസ്‌റ്റിലായത്. സഹാരന്‍പൂര്‍ ജില്ലയിലെ മച്ചാര്‍ഹെഡി ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ചോര്‍ത്തിയ വിവരങ്ങളുപയോഗിച്ച് പതിനായിരത്തിലേറെ വ്യാജ ഐഡികളാണ് ഹാക്കര്‍ നിര്‍മ്മിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെയാണ് വ്യാജ ഐഡികള്‍ നിര്‍മ്മിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പോലീസ് വ്യക്‌തമാക്കി.

Read Also: സംസ്‌ഥാനത്ത് ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കും; മന്ത്രി കെ രാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE