തിരുവനന്തപുരം: സംസ്‌ഥാനത്തെ ഭൂമി തരം മാറ്റൽ നടപടികൾ സുതാര്യമാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. അനാവശ്യ ഇടപെടൽ നടത്തുന്ന ഏജന്റുമാർക്കായി ശക്‌തമായ പരിശോധന ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സെപ്റ്റംബർ മുതൽ ഡിസംബർ വരെ ഫയൽ തീർപ്പാക്കാൻ അദാലത്ത് നടത്തും. നൂറ് ദിന കർമ്മപദ്ധതിയുടെ ഭാഗമായി 12,000 പട്ടയങ്ങൾ വിതരണം ചെയ്യുമെന്നും കെ രാജന്‍ അറിയിച്ചു. .
പട്ടയ സംബന്ധമായ പരാതികൾ പരിഹരിക്കാൻ ലാൻഡ് ട്രിബ്രൂണൽ ശക്‌തിപ്പെടുത്തും. റവന്യൂ വിഷയങ്ങളിലെ പ്രശ്‌ന പരിഹാരത്തിനായി റവന്യൂ സെക്രട്ടറിയേറ്റിന്റെ ഇടപെടൽ ശ്രദ്ധേയമാണ്. കെട്ടി കിടക്കുന്ന ഫയലുകൾ തീർപ്പാക്കാൻ സെപ്റ്റംബർ മുതൽ ഡിസംബർ വരെ സെക്രട്ടറിയേറ്റ് മുതൽ വില്ലേജ് ഓഫിസുകൾ വരെയുള്ള സ്‌ഥാപനങ്ങളിൽ ഫയൽ അദാലത്തും സംഘടിപ്പിക്കും.
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ സർക്കാർ ഇറക്കിയ ഉത്തരവിലെ ആശയക്കുഴപ്പം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഇടപെടല്‍ ഉണ്ടായിരിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഫെബ്രുവരിക്ക് മുൻപ് നൽകിയ അപേക്ഷകൾ പരിഗണിക്കില്ല എന്ന പ്രചാരണം തെറ്റാണെന്നും നിയമപരമായ എല്ലാ ഭൂമി തരം മാറ്റലും അനുവദിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
Read Also: മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാർ; കാരണം വിശദമാക്കി മന്ത്രി