തൊടുപുഴ: മൂലമറ്റം വൈദ്യുതി നിലയത്തിലെ തകരാറിന്റെ കാരണം വിശദമാക്കി വൈദ്യതി മന്ത്രി കെ കൃഷ്‌ണൻകുട്ടി. ജനറേറ്ററുകളെ നിയന്ത്രിക്കുന്ന ഡിസി ബാറ്ററി മാറ്റി സ്‌ഥാപിക്കുന്നതിനിടെ ഉണ്ടായ സാങ്കേതിക പ്രശ്‌നമായിരുന്നു വൈദ്യുതി നിലയത്തിലെ തകരാറിന് കാരണമെന്ന് മന്ത്രി വ്യക്‌തമാക്കി.
ഇന്നലെയാണ് മൂലമറ്റത്ത് ആറ് ജനറേറ്റുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് വൈദ്യുതി പ്രതിസന്ധി ഉണ്ടായത്. രാത്രി 7.28നാണ് തകരാർ സംഭവിച്ചത്. 70 മിനുട്ടുകൊണ്ട് തകരാർ പരിഹരിക്കാനായി. മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി.
ബാക്കി മൂന്ന് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്കായുള്ള ടെൻഡർ ക്ഷണിച്ചിട്ടുണ്ട് എന്നും മന്ത്രി അറിയിച്ചു. ഇനി ഇത്തരം പ്രശ്‌നങ്ങൾ ആവർത്തിക്കാതെ ഇരിക്കാനുള്ള നടപടികൾ എടുക്കും. രണ്ടാം ജലവൈദ്യുതി നിലയത്തിന്റെ സാധ്യത പഠനം പുരോഗമിക്കുന്നു. ഏപ്രിലിൽ റിപ്പോർട് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
National News: ജനങ്ങളുടെ മരണ സര്‍ട്ടിഫിക്കറ്റിലും നിങ്ങളുടെ ചിത്രം പതിക്കൂ; മോദിയോട് മമത