കൊല്‍ക്കത്ത: കേന്ദ്ര സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വിമർശനം ഉന്നയിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ മാത്രമല്ല, കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം പതിപ്പിക്കണം എന്നായിരുന്നു മമതയുടെ വിമർശനം. വ്യാഴാഴ്‌ച നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മമതയുടെ പ്രതികരണം.
സംസ്‌ഥാനത്തിന് ആവശ്യമായ വാക്‌സിൻ ഡോസുകള്‍ കേന്ദ്രത്തില്‍നിന്ന് നല്‍കുന്നില്ലെന്ന് മമത കുറ്റപ്പെടുത്തി. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കാൻ സാധിക്കാത്തതിനാൽ പ്രാദേശിക ട്രെയിന്‍ സര്‍വീസുകള്‍ പോലും മുടങ്ങിയെന്നും മമത പറഞ്ഞു. ബംഗാളിൽ ആഗസ്‌റ്റ് 30 വരെ ലോക്ക്‌ഡൗണ്‍ നീട്ടിയിട്ടുണ്ട്. കൂടുതൽ ഇളവുകള്‍ അനുവദിച്ചാണ് ലോക്ക്‌ഡൗണ്‍ നീട്ടിയത്. രാത്രി കര്‍ഫ്യൂ രാത്രി 11 മണി മുതല്‍ അഞ്ചുവരെയാക്കി കുറച്ചു. നേരത്തേ, ഒമ്പതുമുതല്‍ അഞ്ചുവരെയായിരുന്നു കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്.
Read also: എടിഎമ്മിൽ പണമില്ലെങ്കിൽ പിഴ; തീരുമാനം പിൻവലിക്കണമെന്ന് ബാങ്കുകൾ