ഇടുക്കി: മൂലമറ്റത്തെ ജനറേറ്റർ തകരാറുമായി ബന്ധപ്പെട്ട വിഷയം കെഎസ്‌ഇബി വിലയിരുത്തും. കെഎസ്‌ഇബി ബോർഡ് ചെയർമാൻ നേരിട്ടെത്തി സ്‌ഥിതിഗതികൾ വിലയിരുത്തുമെന്നാണ് വിവരം. സാങ്കേതിക തകരാറിനെ തുടർന്ന് ഇന്നലെ വൈകിട്ട് ഏഴ് മണിയോടെയാണ് മൂലമറ്റത്തെ 6 ജനറേറ്ററുകളുടെയും പ്രവർത്തനം നിലച്ചത്.
ജനറേറ്ററിലേക്ക് കറന്റ് കൊടുക്കുന്ന ബാറ്ററിയുടെ തകരാറാണ് കാരണമെന്ന് കെഎസ്‌ഇബി അധികൃതർ വിശദീകരിച്ചു. 400 മെഗാവാട്ട് വൈദ്യുതി പുറത്ത് നിന്നും വാങ്ങിയാണ് ഇന്നലെ സംസ്‌ഥാനത്ത് ലോഡ് ഷെഡിങ് ഒഴിവാക്കിയത്. ജനറേറ്ററുകൾ തകരാറിലായത്തോടെ 300 മെഗാവാട്ട് വൈദ്യുതിയുടെ നഷ്‌ടവും സംഭവിച്ചിരുന്നു.
ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചതിനെ തുടർന്ന് സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. ഭാഗിക ലോഡ് ഷെഡിങ് ഏർപ്പെടുത്തിയതായും കെഎസ്‌ഇബി അറിയിച്ചിരുന്നു. എന്നാൽ വൈദ്യുതി പ്രതിസന്ധിക്ക് താൽകാലിക പരിഹാരം കണ്ടെത്തിയതോടെ തീരുമാനം കെഎസ്‌ഇബി പിൻവലിച്ചു.
Also Read: പിഎസ്‌സി ലിസ്‌റ്റ് നിലനിൽക്കെ പിആർഡിയിൽ പിൻവാതിൽ നിയമനം; മുഖ്യമന്ത്രിക്ക് പരാതി