ഇടുക്കി: മൂലമറ്റത്ത് ആറ് ജനറേറ്ററുകൾ തകരാറിൽ ആയതിനാൽ സംസ്‌ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് സാധ്യത. സാങ്കേതിക തകരാറിനെ തുടർന്നാണ് ജനറേറ്ററുകളുടെ പ്രവർത്തനം പെട്ടന്ന് നിലച്ചത്. ഇതോടെ വൈദ്യുതി ഉൽപാദനത്തിൽ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്.
സംസ്‌ഥാനത്തെ ഏതാനും ഫീഡറുകളിൽ താൽകാലിക തടസം ഉണ്ടാകുമെന്നും അടുത്ത മണിക്കൂറിൽ വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ടെന്നും കെഎസ്ഇബി അറിയിച്ചു. പ്രശ്‌നം പരിഹരിക്കാനായി കൂടുതൽ തെർമൽ വൈദ്യുതി സംസ്‌ഥാനത്തേക്ക് എത്തിക്കാനും നടപടി തുടങ്ങി.
പ്രതിസന്ധി മറികടക്കാൻ ഇതര സംസ്‌ഥാനങ്ങളിലെ വൈദ്യുതി ഉൽപാദന കേന്ദ്രങ്ങളിൽ നിന്നും വൈദ്യുതി എത്തിക്കാനുള്ള നടപടിയും സ്‌റ്റേറ്റ് ലോഡ് ഡെസ്‌പാച്ച് സെന്റർ സ്വീകരിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്‌ണൻ കുട്ടിയുടെ നിർദ്ദേശപ്രകാരമാണ് നടപടി. അതുവരെ സംസ്‌ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബി അറിയിച്ചു.
Most Read: രാജ്യസഭയിലെ ബഹളം; രണ്ട്‍ കേരളാ എംപിമാർക്ക് എതിരെ പരാതി