ന്യൂഡെൽഹി: ബുധനാഴ്‌ച രാജ്യസഭയിൽ ഉണ്ടായ നാടകീയ സംഭവങ്ങളിൽ കേരളാ എംപിമാർക്ക് എതിരെ പരാതി. എളമരം കരീം, ബിനോയ് വിശ്വം എന്നീ എംപിമാർക്ക് എതിരെയാണ് രാജ്യസഭാ മാർഷൽമാർ പരാതി നൽകിയത്. എളമരം കരീം എംപി മാർഷൽമാരുടെ കഴുത്തിന് പിടിച്ചുവെന്നാണ് രാജ്യസഭാ അധ്യക്ഷന് നൽകിയ പരാതിയിൽ പറയുന്നത്.
ബുധനാഴ്‌ച രാജ്യസഭയിൽ ഇന്‍ഷുറന്‍സ് ഭേദഗതി ബിൽ പാസാക്കിയെടുക്കുന്ന സമയത്താണ് പ്രതിപക്ഷ ബഹളം നടന്നത്. പുറത്തുനിന്ന് ആളുകളെ പാർലമെന്റിൽ കയറ്റി വനിതകൾ അടക്കമുള്ള എംപിമാരെ ആക്രമിച്ചു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇതിൽ പ്രതിഷേധിച്ച് ഇന്ന് 15ഓളം പ്രതിപക്ഷ പാർട്ടികൾ വിജയ് ചൗക്കിലേക്ക് മാർച്ച് നടത്തിയിരുന്നു.
എന്നാൽ, പ്രതിപക്ഷം നാടകം കളിക്കുകയാണെന്നും നുണപ്രചാരണം നടത്തുകയാണെന്നും കേന്ദ്ര സർക്കാർ പ്രതികരിച്ചു. രാജ്യസഭയിൽ ഉണ്ടായ സംഘർഷത്തിന് ഉത്തരവാദികൾ പ്രതിപക്ഷം ആണെന്നും പുറത്തുനിന്നുള്ള ആളുകൾ സഭയിൽ കയറി അതിക്രമം കാണിച്ചിട്ടില്ലെന്നും കേന്ദ്രമന്ത്രിമാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
Most Read: ഡോക്‌ടർക്ക് മർദനമേറ്റ സംഭവം; പോലീസിനെ വിമർശിച്ച് മനുഷ്യാവകാശ കമ്മീഷൻ