മൂലമറ്റത്ത് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണി വീണ്ടും ആരംഭിച്ചു

By Staff Reporter, Malabar News
moolamattam-power-station-repair
Ajwa Travels

ഇടുക്കി: മൂലമറ്റം ഭൂഗര്‍ഭ വൈദ്യുത നിലയത്തിലെ ജനറേറ്ററുകളുടെ അറ്റകുറ്റപണി പുനഃരാരംഭിച്ചു. 90 ദിവസം കൊണ്ട് പണികൾ പൂർത്തിയാക്കാനാണ് കെഎസ്ഇബി ലക്ഷ്യമിട്ടിരിക്കുന്നത്. 180 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് മൂലമറ്റത്തുള്ളത്. ഇതിൽ ആറാം നമ്പർ ജനറേറ്ററിന്‍റെ വാര്‍ഷിക അറ്റകുറ്റപ്പണികളാണ് ഇപ്പോൾ നടക്കുന്നത്. രണ്ട് ജനറേറ്ററുകളുടെ പണികൾ നേരത്തെ കഴിഞ്ഞിരുന്നു. മൂന്നെണ്ണം കൂടി അറ്റകുറ്റപ്പണി നടത്താനുണ്ട്.

സാധാരണ ഗതിയിൽ ഒരു മാസമാണ് ഒരു ജനറേറ്ററിന്റെ പണികൾക്ക് വേണ്ടത്. ഇത് 22 ദിവസം കൊണ്ട് പൂർത്തിയാക്കാനാണ് കെഎസ്ഇബി നിർദ്ദേശം നൽകിയിരിക്കുന്നത്. വേനല്‍ തുടങ്ങുന്നതിനു മുമ്പ് എല്ലാ ജനറേറ്ററും പൂര്‍ണതോതിൽ ഉൽപാദനം നടത്താനാണിത്. തുടര്‍ച്ചയായി 1000 മണിക്കൂര്‍ പ്രവര്‍ത്തിപ്പിക്കാമെങ്കിലും പലതരത്തിലുള്ള തകരാറുകള്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നുണ്ട്. മഴക്കാലം തുടങ്ങുമ്പോഴായിരുന്നു മുമ്പ് അറ്റകുറ്റപണി നടത്തിയിരുന്നത്.

കാലാവസ്‌ഥ മാറിയതോടെ 2018 മുതൽ ഇത് താളം തെറ്റി. പദ്ധതിയുടെ ചരിത്രത്തിലെ ഏറ്റവും കൂടിയ ഉൽപാദനമാണ് നവംബറിൽ നടന്നത്. 501 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കഴിഞ്ഞ മാസം ഉൽപാദിപ്പിച്ചത്. ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞമാസം എല്ലാ ജനറേറ്ററുകളും പൂര്‍ണതോതിൽ പ്രവർത്തിപ്പിച്ചു. ഒരു ജനറേറ്ററിന് ഇടക്ക് തകരാര്‍ വന്നില്ലായിരുന്നെങ്കില്‍ ഉൽപാദനം ഇതിലും വർധിക്കുമായിരുന്നു. സാധാരണ വേനല്‍ക്കാലത്ത് മാത്രമാണ് ഉൽപാദനം പരമവാധി എത്താറുള്ളത്.

അതും 450 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉണ്ടാകാറുള്ളത്. ഒക്‌ടോബറില്‍ 389 ദശലക്ഷം യൂണിറ്റായിരുന്നു ഉൽപാദനം. വർഷം തോറും 2500 ദശലക്ഷം യൂണിറ്റ് ഉൽപാദിപ്പിക്കാവുന്ന തരത്തിലാണ് ഇടുക്കി പദ്ധതി രൂപകൽപന ചെയ്‌തിരിക്കുന്നത്. എന്നാല്‍ ഇത്തവണ അത് 3600 ദശലക്ഷം യൂണിറ്റിലേക്ക് എത്തുമെന്നാണ് കെഎസ്ഇബി കണക്കാക്കുന്നത്. സംസ്‌ഥാനത്തെ മൊത്തം ഉൽപാദനത്തിന്റെ പകുതിയോളം ഇടുക്കിയുടെ മാത്രം സംഭാവനയാണ്.

Read Also: ‘മരക്കാര്‍’ ടെലിഗ്രാമിലൂടെ പ്രചരിപ്പിച്ചു; ഒരാൾ പിടിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE