ശ്രീനഗർ: ജമ്മു കശ്മീരിൽ കുൽഗാമിൽ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപ്പോറ മേഖലയിൽ ഖനബാൽ എന്ന പ്രദേശത്ത് രാവിലെ 10.15 ഓടെയാണ് ആക്രമണം നടന്നത്.
സൈന്യത്തിന്റെ റോഡ് ഓപ്പണിങ് പാർട്ടിയുടെ സാനിറ്റൈസേഷൻ ഡ്രില്ലിനിടെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ സൈനികരെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി പ്രതിരോധ വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു.
ലഷ്കർ ഇ ത്വയിബ ബന്ധമുള്ള ഒരു തീവ്രവാദിയെ ജനുവരി 3ന് പിടികൂടിയിരുന്നു. ഭീകരർക്ക് പാർപ്പിടം നൽകുകയും ആയുധങ്ങളും സ്ഫോടക വസ്തുക്കളും കടത്തുന്നത് ഉൾപ്പടെ സഹായങ്ങൾ ചെയ്തു നൽകിയ തീവ്രവാദിയെയാണ് ജമ്മുകശ്മീർ പോലീസും സൈന്യത്തിന്റെ 34 രാഷ്ട്രീയ റൈഫിൾസും ചേർന്ന് അറസ്റ്റ് ചെയ്തത്.
Read also: ശിക്ഷ കഴിഞ്ഞു; വികെ ശശികല പുറത്തേക്ക്; ചികിൽസയിൽ തുടരും