കുൽഗാമിൽ ഗ്രനേഡ് ആക്രമണം; 4 സൈനികർക്ക് പരിക്കേറ്റു

By Trainee Reporter, Malabar News
MALABARNEWS-kashmir_army
Image Courtesy: PTI
Ajwa Travels

ശ്രീനഗർ: ജമ്മു കശ്‌മീരിൽ കുൽഗാമിൽ ബുധനാഴ്‌ച നടന്ന ഭീകരാക്രമണത്തിൽ 4 സൈനികർക്ക് പരിക്കേറ്റു. കുൽഗാം ജില്ലയിലെ ഷംസിപ്പോറ മേഖലയിൽ ഖനബാൽ എന്ന പ്രദേശത്ത് രാവിലെ 10.15 ഓടെയാണ് ആക്രമണം നടന്നത്.

സൈന്യത്തിന്റെ റോഡ് ഓപ്പണിങ് പാർട്ടിയുടെ സാനിറ്റൈസേഷൻ ഡ്രില്ലിനിടെ തീവ്രവാദികൾ ഗ്രനേഡ് ആക്രമണം അഴിച്ചുവിടുകയായിരുന്നു. പരിക്കേറ്റ സൈനികരെ 92 ബേസ് ആശുപത്രിയിലേക്ക് മാറ്റിയതായി പ്രതിരോധ വിഭാഗം പ്രസ്‌താവനയിലൂടെ അറിയിച്ചു.

ലഷ്‌കർ ഇ ത്വയിബ ബന്ധമുള്ള ഒരു തീവ്രവാദിയെ ജനുവരി 3ന് പിടികൂടിയിരുന്നു. ഭീകരർക്ക് പാർപ്പിടം നൽകുകയും ആയുധങ്ങളും സ്‍ഫോടക വസ്‌തുക്കളും കടത്തുന്നത് ഉൾപ്പടെ സഹായങ്ങൾ ചെയ്‌തു നൽകിയ തീവ്രവാദിയെയാണ് ജമ്മുകശ്‌മീർ പോലീസും സൈന്യത്തിന്റെ 34 രാഷ്‌ട്രീയ റൈഫിൾസും ചേർന്ന് അറസ്‌റ്റ് ചെയ്‌തത്‌.

Read also: ശിക്ഷ കഴിഞ്ഞു; വികെ ശശികല പുറത്തേക്ക്; ചികിൽസയിൽ തുടരും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE