മമ്മൂട്ടിയുടെ ‘പ്രീസ്‌റ്റ്’ നാലിന് തിയേറ്ററുകളിൽ; സെൻസറിങ് കഴിഞ്ഞു

By Staff Reporter, Malabar News
priest movie

മമ്മൂട്ടിയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ചിത്രം ‘ദി പ്രീസ്‌റ്റി’ന്റെ സെന്‍സറിങ് പൂർത്തിയായി. യുഎ സര്‍ട്ടിഫിക്കറ്റാണ് രണ്ടു മണിക്കൂര്‍ ഇരുപത് മിനിറ്റ് ദൈർഖ്യമുള്ള ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധായകനായ രാഹുല്‍ രാജാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ചിത്രത്തിന് പിജി15 സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.

ജോസഫീന്‍ ടി ചാക്കോ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രത്തിന്റെ റിലീസ് ഫെബ്രുവരി നാലാം തീയതിയാണ്. ശ്യാം മേനോനും ദീപു പ്രദീപും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗാനരചന- ബികെ ഹരിനാരായണന്‍.

ആന്റോ ജോസഫ് കമ്പനിയും, ജോസഫ് ഫിലിം കമ്പനിയും ചേര്‍ന്ന് നിർമിക്കുന്ന ‘പ്രീസ്‌റ്റി’ൽ ബേബി മോണിക്ക, നിഖില വിമല്‍, ശ്രീനാഥ് ഭാസി, മധുപാല്‍, ജഗദീഷ് എന്നിവരും പ്രധാന വേഷത്തിലുണ്ട്.

‘ഛോട്ടാ മുംബൈ’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ സിനിമാ സംഗീത മേഖലയിലേക്ക് എത്തിയ രാഹുല്‍ രാജാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്. എസ്ര, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ ചിത്രങ്ങള്‍ക്കും ഈണം പകർന്ന രാഹുല്‍ മമ്മൂട്ടിക്കായി സംഗീതം ഒരുക്കുന്ന ഏഴാമത്തെ ചിത്രം കൂടിയാണ് ‘ദി പ്രീസ്‌റ്റ്’.

National News: കോടതിയലക്ഷ്യം; മാപ്പ് പറയാതെ കുനാൽ കമ്ര

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE