കൽപറ്റ: വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് വേണ്ടിയുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കൽപറ്റയിൽ എത്തും. 2021-26 കാലയളവിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വിവിധ പദ്ധതികളാണ് ജില്ലയുടെ പാക്കേജിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വയനാടിന്റെ സമഗ്ര മുന്നേറ്റത്തിന് എല്ലാ മേഖലകളെയും ഉൾക്കൊള്ളിച്ചുള്ള വികസന കർമ പദ്ധതികളാകും മുഖ്യമന്ത്രി പ്രഖ്യാപിക്കുക എന്നാണ് പ്രതീക്ഷ.
കാർഷിക മേഖലയുടെയും ആദിവാസി മേഖലയുടെയും സമഗ്ര പുരോഗതിയും പാക്കേജിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഇന്ന് രാവിലെ 11 മണിക്കാണ് പ്രഖ്യാപന ചടങ്ങ് നടക്കുക. ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്ക് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വയനാട് കോഫി സംഭരണ ഉൽഘാടനവും നടക്കും. യുവജനകാര്യ വകുപ്പ് മന്ത്രി ഇപി ജയരാജനും ചടങ്ങിൽ പങ്കെടുക്കും.
Also Read: കോൺഗ്രസ് നിയമസഭാ അങ്കത്തട്ടിലേക്ക്; പ്രാഥമിക യോഗം കൊച്ചിയിൽ ആരംഭിച്ചു