ഫോക്‌ലോർ ചലച്ചിത്രമേള; രജിസ്‌ട്രേഷൻ ഇന്ന് മുതൽ

By Trainee Reporter, Malabar News
Representational image

പയ്യന്നൂർ: കേരള ഫോക്‌ലോർ അക്കാദമി സംഘടിപ്പിക്കുന്ന പ്രഥമ ഫോക്‌ലോർ അന്താരാഷ്‌ട്ര ചലച്ചിത്രോൽസവത്തിന്റെ രജിസ്ട്രേഷൻ ശനിയാഴ്‌ച രാവിലെ പത്ത് മുതൽ ആരംഭിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തുന്ന മേളയിൽ മുൻകൂട്ടി രജിസ്‌റ്റർ ചെയ്യുന്നവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ. പയ്യന്നൂർ ശാന്തി സിനിമാസിലെ രണ്ട് തീയേറ്ററുകളിലായി നടക്കുന്ന മേളയിൽ 400 പേർക്ക് മാത്രമായിരിക്കും പ്രവേശനം.

200 രജിസ്‌ട്രേഷനുകൾ ഓൺലൈനായും 200 എണ്ണം നേരിട്ടും നൽകും. പേരുകൾ നേരിട്ട് രജിസ്‌റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം പയ്യന്നൂർ ഗവൺമെന്റ് ആശുപത്രി റോഡിലെ താലൂക്ക് ലൈബ്രറിയിൽ പ്രവർത്തിക്കുന്ന ചലച്ചിത്രമേള സംഘാടക സമിതി ഓഫീസിൽ എത്തണം. എല്ലാ ദിവസവും വൈകിട്ട് 6 മണിവരെ ഓഫീസ് പ്രവർത്തിക്കും.

ഓൺലൈൻ രജിസ്‌ട്രേഷൻ തിങ്കളാഴ്‌ച മുതൽ ആരംഭിക്കും. രജിസ്ട്രേഷൻ പൂർണമായും സൗജന്യമാണ്. ഓൺലൈൻ രജിസ്ട്രേഷനായി കേരള ഫോക്‌ലോർ അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക. ലിങ്ക് : https://keralafolklore.org/

Read also: ഐശ്വര്യ കേരളയാത്രക്ക് പിന്തുണ; 6 പോലീസുകാർക്ക് എതിരെ അച്ചടക്ക നടപടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE