ഐശ്വര്യ കേരളയാത്രക്ക് പിന്തുണ; 6 പോലീസുകാർക്ക് എതിരെ അച്ചടക്ക നടപടി

By News Desk, Malabar News
Support for Aishwarya Kerala Yatra; 6 policemen were suspended
Ajwa Travels

കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഐശ്വര്യ കേരളയാത്രക്ക് പിന്തുണ നൽകിയ 6 പോലീസുകാരെ സസ്‌പെൻഡ് ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി.

എഎസ്‌ഐമാരായ ഷിബു ചെറിയാൻ, ജോസഫ് ആന്റണി, ബിജു, സീനിയർ സിപിഒ സിൽജൺ എന്നിവർ അടക്കമുള്ളവരെയാണ് സസ്‌പെൻഡ് ചെയ്‌തത്‌. ഐശ്വര്യ കേരളയാത്രയുടെ പരിപാടിക്കിടെ എറണാകുളത്തെ നാല് പോലീസ് ഉദ്യോഗസ്‌ഥർ ഡിസിസി ഓഫീസിലെത്തി ചെന്നിത്തലയെ ഷാൾ അണിയിക്കുകയും മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്‌തിരുന്നു.

എറണാകുളം സിറ്റി കൺട്രോൾ റൂമിലെ ഷിബു ചെറിയാൻ, എആർ ക്യാമ്പിലെ ജോസ് ആന്റണി അടക്കമുള്ള പോലീസ് അസോസിയേഷൻ മുൻ ഭാരവാഹികളാണ് ഡിസിസി ഓഫീസിലെത്തി ആശംസ അറിയിച്ചത്. സംഭവം വിവാദമായതോടെ ഉദ്യോഗസ്‌ഥർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായാണ് സസ്‌പെൻഷൻ‌.

Also Read: ഇടത് മുന്നണി വിട്ട് മാണി സി കാപ്പൻ; യുഡിഎഫിൽ ഘടകകക്ഷിയാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE