സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് മാർച്ചുമായി എംഎസ്എഫ്

By Staff Reporter, Malabar News
msf march
Representational Image
Ajwa Travels

കണ്ണൂർ: മുഖ്യമന്ത്രി പങ്കെടുക്കുന്ന സിഎം അറ്റ് കാമ്പസ് പരിപാടിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി എംഎസ്എഫ്. കണ്ണൂർ സർവകലാശാലയുടെ മങ്ങാട്ടുപറമ്പ് കാമ്പസിൽ നടന്ന പരിപാടിയിലേക്കാണ് എംഎസ്എഫ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തിയത്. എന്നാൽ മാർച്ച് ധർമ്മശാലയിൽ പോലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

ബക്കളം പെട്രോൾ പമ്പിനു സമീപത്തു നിന്നുമാണ് മാർച്ച് ആരംഭിച്ചത്. ‘ചോദ്യങ്ങൾ ഇനിയും ബാക്കിയുണ്ട്’, ‘വിദ്യാർഥികൾ തെരുവിലാണ്’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉന്നയിച്ചായിരുന്നു എംഎസ്എഫിന്റെ മാർച്ച്‌. പോലീസ് മാർച്ച് തടഞ്ഞതോടെ അര മണിക്കൂറോളം നേരം റോഡിൽ പ്രതിഷേധിച്ച ശേഷമാണ് പ്രവർത്തകർ പിരിഞ്ഞു പോയത്.

എംഎസ്എഫ് സംസ്‌ഥാന പ്രസിഡണ്ട് പികെ നവാസ് പ്രതിഷേധ മാർച്ച്‌ ഉൽഘാടനം ചെയ്‌തു. സംസ്‌ഥാന ജനറൽ സെക്രട്ടറി ലത്തിഫ് തുറയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നജാഫ് സികെ, കെഎം ഷിബു, ഷജീർ ഇഖ്ബാൽ, നസീർ പുറത്തിൽ, ജാസിർ പെരുവണ തുടങ്ങിയവർ സംസാരിച്ചു.

Malabar News: പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവം; വിട്ടുനൽകാൻ പണം ആവശ്യപ്പെട്ട് ഭീഷണി സന്ദേശം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE