കണ്ണൂർ: സാഹസികത ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് കൂടുതൽ അവസരങ്ങൾ ഒരുക്കി ചൂട്ടാട് ബീച്ചിൽ സാഹസിക ടൂറിസം പദ്ധതി. ചൂട്ടാട് ബീച്ച് പാര്‍ക്കില്‍ അഡ്വഞ്ചര്‍ പാര്‍ക്ക് പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ 1.65 കോടി രൂപ അനുവദിച്ചിരുന്നു. ബീച്ചിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സര്‍ക്കാര്‍ സാഹസിക ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നത്.
നിത്യേന നിരവധി സഞ്ചാരികള്‍ എത്തിച്ചേരുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് ചൂട്ടാട് ബീച്ച്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ഉല്ലസിക്കുന്നതിനും ആസ്വദിക്കുന്നതിനുമായി വിവിധങ്ങളായ സാഹസിക ഇനങ്ങള്‍ പദ്ധതിയില്‍ വിഭാവനം ചെയ്തിട്ടുണ്ട്. സ്വാപ് ബൈക്ക്, റോപ്പ് സൈക്കിള്‍, ബര്‍മ്മ ബ്രിഡ്ജ്, ജപ്പാനിസ് ഗെയിംസ്, വാട്ടര്‍ സൈക്കിള്‍, വാട്ടര്‍ സ്കൂട്ടര്‍, പെഡല്‍ ബോട്ട്, ഫ്ളോട്ടിംഗ് വാക് വേ, ബാംബു കഫേ, ഇരിപ്പിടം, സോളാര്‍ വിളക്കുകള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടും. ജില്ലാ ടൂറിസം വകുപ്പ് മുഖേനയാണ് പദ്ധതി നടപ്പാക്കുക.
Also Read: ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ നാല് ബാങ്കുകൾ