ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ; ആദ്യ ഘട്ടത്തിൽ നാല് ബാങ്കുകൾ

By Staff Reporter, Malabar News
privatisation-of-banks
Ajwa Travels

ന്യൂഡെൽഹി: എൻഡിഎ സർക്കാരിന്റെ സാമ്പത്തിക നയത്തിന്റെ ഭാഗമായുള്ള ബാങ്കുകളുടെ സ്വകാര്യ വൽക്കരണം ഉടൻ തുടങ്ങുമെന്ന് റിപ്പോർട്. ഏപ്രിലിൽ തുടങ്ങുന്ന പുതിയ സാമ്പത്തിക വർഷത്തിൽ തന്നെ നടപടികൾ ആരംഭിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു. ബാങ്ക് ഓഫ് മഹാരാഷ്‌ട്ര, ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയാണ് സ്വകാര്യ വൽക്കരണത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഉള്ളത്.

പരീക്ഷണ’ അടിസ്‌ഥാനത്തിലാണ് ഇടത്തരം ബാങ്കുകളെ ആദ്യം സ്വകാര്യ വൽക്കരിക്കുന്നതെന്നും വരും വർഷങ്ങളിൽ വലിയ ബാങ്കുകളുടെ സ്വകാര്യ വൽക്കരണവും നടപ്പാക്കുകയാണെന്ന് ലക്ഷ്യമെന്നും ധനമന്ത്രാലയത്തിന്റെ അടുത്ത വൃത്തങ്ങൾ വ്യക്‌തമാക്കിയതായി വാർത്താ ഏജൻസി റിപ്പോർട് ചെയ്‌തു. അടുത്ത സാമ്പത്തിക വർഷം തന്നെ നാല് ബാങ്കുകളും സ്വകാര്യ വൽക്കരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിർദേശം.

ജീവനക്കാരുടെ യൂണിയനുകളിൽനിന്നുള്ള കടുത്ത എതിർപ്പിനെ തുടർന്നു തീരുമാനം തൽക്കാലം മരവിപ്പിക്കുകയായിരുന്നു. യൂണിയനുകളുടെ കണക്കുപ്രകാരം, ബാങ്ക് ഓഫ് ഇന്ത്യ-50,000, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-30,000, ഇന്ത്യൻ ഓവർസീസ് ബാങ്ക്-26,000, ബാങ്ക് ഓഫ് മഹാരാഷ്‌ട്ര-13,000 എന്നിങ്ങനെയാണ് ജീവനക്കാരുടെ എണ്ണം.

ജീവനക്കാർ കുറവുള്ള ബാങ്ക് ഓഫ് മഹാരാഷ്‌ട്ര ആദ്യം സ്വകാര്യ വൽക്കരിക്കാനാണ് സാധ്യത. ബാങ്കുകളെ സ്വകാര്യ വൽക്കരിക്കാനും ഓഹരികൾ വിൽക്കാനുമുള്ള സർക്കാരിന്റെ നീക്കത്തെ എതിർത്ത് തൊഴിലാളികൾ രണ്ട് ദിവസത്തെ പണിമുടക്ക് ആരംഭിച്ചിട്ടുണ്ട്.

Read Also: തനിക്കെതിരെ രാഷ്‌ട്രീയപ്രേരിത നീക്കങ്ങളെന്ന് നികിത; അറസ്‌റ്റ് തടയണമെന്ന ഹരജി ഇന്ന് പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE