എച്ച്എൽഎൽ ലേലം; കേന്ദ്രത്തിന് എതിരെ മന്ത്രി പി രാജീവ്‌

By Staff Reporter, Malabar News
AI Camera Controversy
മന്ത്രി പി രാജീവ്
Ajwa Travels

തിരുവനന്തപുരം: എച്ച്എൽഎൽ ലേലത്തിൽ കേരളത്തിന് പങ്കെടുക്കാനാവില്ലെന്ന കേന്ദ്ര സർക്കാർ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. കേരളം ലേലത്തിൽ പങ്കെടുക്കുമെന്നും വ്യവസായ മന്ത്രി പറഞ്ഞു. എച്ച്എൽഎൽ സ്വകാര്യ മേഖലയ്‌ക്ക് കൈമാറാനാണ് കേന്ദ്രത്തിന്റെ നീക്കം.

ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള തടസം സംസ്‌ഥാന സർക്കാരിന് ബാധകമല്ല. എച്ച്എൽഎൽ ലൈഫ് കെയർ 5375 കോടി ടേണോവർ ഉള്ള, പിന്നിട്ട വർഷം 145 കോടി ലാഭം നേടിയ പൊതുമേഖലാ സ്‌ഥാപനമാണ്. ഈ വർഷം ഇതുവരെ ലാഭം അഞ്ഞൂറ് കോടി പിന്നിട്ടു.

പൊതുമേഖലാ സ്‌ഥാപനങ്ങൾ വിൽപനയ്‌ക്ക് വച്ച പട്ടികയിൽ എച്ച്എൽഎല്ലിനെയും ഉൾപ്പെടുത്തിയ സാഹചര്യത്തിലാണ് കേരള സ‍ർക്കാർ ഏറ്റെടുക്കാനുളള സാധ്യത തേടിയത്. കെഎസ്ഐടിസിയെ ഇതിനായി ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ ഈ നീക്കങ്ങൾക്ക് തിരിച്ചടിയായിട്ടാണ് കേന്ദ്ര സർക്കാരിന്റെ പുതിയ നിലപാട്.

Read Also: തകർച്ചയുടെ ദിനങ്ങൾക്ക് വിട; ഓഹരി വിപണിയിൽ മുന്നേറ്റം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE