തകർച്ചയുടെ ദിനങ്ങൾക്ക് വിട; ഓഹരി വിപണിയിൽ മുന്നേറ്റം

By Staff Reporter, Malabar News
india-stock-exchange
Ajwa Travels

മുംബൈ: കനത്ത തകര്‍ച്ചയുടെ ദിനങ്ങള്‍ പിന്നിട്ട് രണ്ടാം ദിവസവും സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ളോസ് ചെയ്‌തു. നിഫ്റ്റി 16,300ന് മുകളിലെത്തി. ഓട്ടോ, ധനകാര്യം, റിയാല്‍റ്റി തുടങ്ങിയ മേഖലകളിലെ ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ കുതിച്ചത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് അയവു വരുമെന്ന പ്രതീക്ഷയും റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഒഴിവാക്കുമെന്ന് യുഎസ് പ്രഖ്യാപിച്ചതും വിപണിയെ സ്വാധീനിച്ചു.

അഞ്ച് സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബിജെപിക്ക് അനുകൂലമായതും വിപണി നേട്ടമാക്കി. സെന്‍സെക്‌സ് 1,223 പോയിന്റ് ഉയര്‍ന്ന് 54,467ലും നിഫ്റ്റി 331 പോയന്റ് നേട്ടത്തില്‍ 16,345ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ബജാജ് ഫിനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്‍ഡസിന്‍ഡ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും ഇന്ന് നേട്ടമുണ്ടാക്കിയത്. ശ്രീ സിമന്റ്‌സ്, പവര്‍ഗ്രിഡ് കോര്‍പ്, ഒഎന്‍ജിസി, എന്‍ടിപിസി, കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്‌ടം നേരിട്ടു.

Read Also: രാജ്യസഭാ സീറ്റ്; എൽഡിഎഫ് തീരുമാനിക്കുമെന്ന് കാനം രാജേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE