എച്ച്എൽഎൽ ലേലം; പ്രധാനമന്ത്രിയ്‌ക്ക് കത്തയക്കാൻ ഒരുങ്ങി മുഖ്യമന്ത്രി

By Staff Reporter, Malabar News
HLL-Tender
Ajwa Travels

തിരുവനന്തപുരം: എച്ച്എൽഎൽ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയക്കും. കേന്ദ്ര സര്‍ക്കാർ ഓഹരി വിറ്റഴിക്കാൻ തീരുമാനിച്ച ഹിന്ദുസ്‌ഥാന്‍ ലാറ്റക്‌സ് ലിമിറ്റഡിന്റെ ലേല നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് പങ്കെടുക്കാന്‍ സാധിക്കാത്ത സാഹചര്യം സൃഷ്‌ടിച്ചതിൽ പ്രതിഷേധിച്ചാണിത്.

കേന്ദ്രസർക്കാർ നടപടിക്കെതിരെ നയപരമായ അഭിപ്രായം അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതാൻ മുഖ്യമന്ത്രി പിണറായി വിജയനെ ഇന്ന് ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

സംസ്‌ഥാനത്തിന് അകത്തുള്ള എച്ച്എൽഎൽ സ്‌ഥാപനങ്ങളുടെ ലേല നടപടികളിൽ പങ്കെടുക്കാനും സംസ്‌ഥാനത്തുള്ള ആസ്‌തികൾ ഏറ്റെടുക്കുന്നതിനും കേരള സംസ്‌ഥാന വ്യവസായ വികസന കോർപ്പറേഷനെ ചുമതലപ്പെടുത്തി നേരത്തെ സർക്കാർ ഉത്തരവിറക്കിയിരുന്നു.

സംസ്‌ഥാന സർക്കാരുകൾക്ക് എച്ച്എൽഎൽ ലേല നടപടികളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്ന് അറിയിച്ച് കഴിഞ്ഞ ദിവസമാണ് കേന്ദ്ര സർക്കാർ സംസ്‌ഥാന സർക്കാരിന് കത്ത് നൽകിയത്. ഇതിലുള്ള സംസ്‌ഥാന സർക്കാരിന്റെ വിയോജിപ്പ് പ്രധാനമന്ത്രിക്ക് അയക്കുന്ന കത്തിലൂടെ മുഖ്യമന്ത്രി അറിയിക്കും.

Read Also: ജീവൻ നൽകിയും കെപിസിസി പ്രസിഡണ്ടിനെ സംരക്ഷിക്കും; കെസി വേണുഗോപാൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE