തനിക്കെതിരെ രാഷ്‌ട്രീയപ്രേരിത നീക്കങ്ങളെന്ന് നികിത; അറസ്‌റ്റ് തടയണമെന്ന ഹരജി ഇന്ന് പരിഗണിക്കും

By News Desk, Malabar News
nikitas petition seeking stay of arrest will be considered today
Ajwa Travels

ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിലെ ഇടക്കാല സംരക്ഷണം തേടി മലയാളി അഭിഭാഷക നികിതാ ജേക്കബ് സമർപ്പിച്ച ഹരജി ഇന്ന് പരിഗണിക്കും. മഹാരാഷ്‌ട്രാ ഹൈക്കോടതിയാണ് ഹരജി പരിഗണിക്കുക.

വാറണ്ട് പുറപ്പെടുവിച്ച കോടതിയിൽ സ്‌ഥിര ജാമ്യാപേക്ഷ സമർപ്പിക്കുന്നതിന് നാലാഴ്‌ച സമയം വേണമെന്നും അതുവരെ പോലീസ് നടപടി തടയണമെന്നുമാണ് നികിത ഹരജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണവുമായി സഹകരിച്ചിരുന്നു തന്നെ രാഷ്‌ട്രീയപ്രേരിതമായി അറസ്‌റ്റ് ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്.

മത-രാഷ്‌ട്രീയ, സാമ്പത്തിക അജണ്ടകൾ തനിക്കില്ല. ഡെൽഹി പോലീസ് എഫ്‌ഐആർ നൽകാൻ പോലും ഇതുവരെ തയാറായിട്ടില്ലെന്നും ഹരജിയിൽ നികിത ചൂണ്ടിക്കാട്ടി. ജസ്‌റ്റിസ്‌ പിഡി നായിക്കിന്റെ സിംഗിൾ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ ശാന്തനുവും സമാന ഹരജിയുമായി ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.

Also Read: വസീം ജാഫറിന്റെ രാജി; അന്വേഷണത്തിന് സർക്കാർ ഉത്തരവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE