വാട്‍സ്ആപ്പിൽ ഇനി വീഡിയോകള്‍ മ്യൂട്ട് ചെയ്യാം

By Desk Reporter, Malabar News
whatsapp-ban
Representational Image
Ajwa Travels

ന്യൂഡെൽഹി: ഉപയോക്‌താക്കൾക്കായി പുതിയ ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്. ഇനിമുതൽ വാട്‍സ്ആപ്പിൽ വീഡിയോകളിൽ ഓഡിയോ മ്യൂട്ട് ചെയ്യാം. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം ലഭ്യമാവുകയെന്ന് വാട്‌സ്ആപ്പ് ട്വിറ്ററിൽ അറിയിച്ചു.

വീഡിയോകള്‍ വാട്‌സ്ആപ്പ് സ്‌റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും അയക്കുന്നതിന് മുന്‍പോ അവ മ്യൂട്ട് ചെയ്യുന്നതിനുള്ള അവസരം ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാണെന്ന് വാട്‌സ്ആപ്പ് ട്വീറ്റിൽ പറയുന്നു.

വീഡിയോ അയക്കുന്നതിനായി ഉപയോഗിക്കുന്ന വീഡിയോ എഡിറ്റിംഗ് വിന്‍ഡോയിലായിരിക്കും ഇതിനായുള്ള ഓപ്ഷന്‍ ലഭ്യമാവുക. ഈ വിന്‍ഡോയില്‍ വീഡിയോ ട്രിമ്മിംഗ്, ടെക്‌സ്‌റ്റ്‌, സ്‌റ്റിക്കര്‍ ഓപ്ഷനുകള്‍ക്കൊപ്പം ഇനി മ്യൂട്ടും ലഭ്യമാകും.

ആന്‍ഡ്രോയിഡ് ഫോണുകളിൽ ലഭ്യമായ ഈ സൗകര്യം ഐഫോണ്‍ ഉപയോക്‌താക്കൾക്ക് എന്ന് ലഭ്യമാകുമെന്നത് സംബന്ധിച്ച് നിലവില്‍ വിവരങ്ങളില്ല.

Also Read:  ഇലോൺ മസ്‌കിന്റെ സ്‌റ്റാർ ലിങ്ക് ബ്രോഡ്ബാൻഡ് ഇന്ത്യയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE