ഇലോൺ മസ്‌കിന്റെ സ്‌റ്റാർ ലിങ്ക് ബ്രോഡ്ബാൻഡ് ഇന്ത്യയിലേക്ക്

By Staff Reporter, Malabar News
Starlink-SpaceX
Ajwa Travels

ന്യൂഡെൽഹി: ഇലോൺ മസ്‌കിന്റെ ഉടമസ്‌ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സ്‌റ്റാർ ലിങ്ക് ഉപഗ്രഹ ബ്രോഡ്ബാൻഡ് സേവനം താമസിയാതെ ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്. അടുത്ത വർഷത്തോടെ ഇന്ത്യയിൽ സേവനം ആരംഭിക്കാനാണ് പദ്ധതിയെന്ന് സ്‌റ്റാർ ലിങ്ക് വെബ്സൈറ്റ് വ്യക്‌തമാക്കുന്നു. സ്‌റ്റാർ ലിങ്ക് സേവനം ഉപയോഗിക്കാൻ താൽപര്യമുള്ള ഇന്ത്യൻ ഉപയോക്‌താക്കൾക്ക് ഇപ്പോൾ അതിനായി റിസർവ് ചെയ്യാനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്.

99 ഡോളറാണ് റിസർവേഷൻ നിരക്ക്. ഏകദേശം 7240 രൂപയോളം വരുമിത്. നികുതികൾ ഒഴികെയുള്ള തുകയാണിത്. ഡിടിഎച്ച് സേവനത്തിന് സമാനമായ ഒരു ഡിഷ് ആന്റിനയും അനുബന്ധ ഉപകരണങ്ങളുമാണ് സ്‌റ്റാർ ലിങ്ക് ഉപയോക്‌താക്കൾക്ക് ഇതിനായി ആവശ്യമായി വരിക. തുടക്കത്തിൽ വളരെ നിയന്ത്രിതമായാണ് സേവനം ലഭ്യമാക്കുക. ഇപ്പോൾ റിസർവ് ചെയ്യുന്നവരിൽ ആദ്യമെത്തുന്നവരുടെ ക്രമത്തിലാണ് കണക്ഷൻ നൽകുക. റിസർവേഷൻ പിൻവലിക്കാനും നൽകിയ മുഴുവൻ തുകയും റീഫണ്ട് ചെയ്യാനും സാധിക്കും.

Read Also: സീറ്റ് വിഭജനം അന്തിമ ഘട്ടത്തില്‍, പ്രഖ്യാപനം ബുധനാഴ്‌ച; ചെന്നിത്തല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE